My blog
ഫേസ്ബുക്ക് സുഹൃത്തുക്കളെ യാഹുവില്കാണാം
- Category: Nattuvartha
- 20 September 2011
- ANRIA
- Hits: 560
ഫേസ് ബുക്കില്‍ ലോഗ് ഇന്‍ ചെയ്ത സുഹൃത്തുക്കളെ യാഹുവില്‍ കാണാം. അവരുമായി ചാറ്റുചെയ്യുകയും ചെയ്യാം. യാഹുമെയിലിന്റെ പുതിയ പതിപ്പിലാണ് ഈ സേവനം ലഭ്യമാകുക. ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും കുതിപ്പില്‍ സംഭവിച്ച തിരിച്ചടിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യാഹു പുതിയ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ട്വിറ്റര്‍ ഫേസ്ബുക്ക് അപ് ലോഡുകള്‍ യാഹു ഇമെയില്‍ ബോക്സില്‍ ലഭ്യമാകും. ഇമെയില്‍ സേവന രംഗത്തും യാഹു വന്‍മാറ്റത്തിനാണ് ഒരുങ്ങുന്നത്. 100 എംബി വരെയുള്ള ഫയലുകള്‍ മെയിലുകള്ക്കൊപ്പം അറ്റാച്ചുചെയ്യാനാകുമെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ജങ്ക് മെയിലുകള്‍ നിയന്ത്രിക്കാന്‍ കാര്യക്ഷമമായ സംവിധാനവും യാഹു ഉറപ്പുനല്‍കുന്നുണ്ട്. ജിമെയിലിന്റെയും ഫേസ്ബുക്കിന്റെയും കുതിച്ചുചാട്ടത്തിനിടെ യാഹുമെയിലിന് കഴിഞ്ഞവര്‍ഷം ഒരു ശതമാനം ഉപഭോക്താക്കളെയാണ് നഷ്ടപ്പെട്ടത്.


Angamaly NRI Association is one of the largest expatriate organizations in the UAE, engaged in various social and welfare activities for the last three years...